KNA Khader:കെഎന്‍എ ഖാദര്‍ RSS വേദിയില്‍; വിഷയത്തില്‍ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി|Kunhalikutty

(KNA Khader)കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിഷയത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി(PK Kunhalikutty). ആര്‍എസ്എസ്(RSS) വേദിയില്‍ കെഎന്‍എ ഖാദര്‍ പങ്കെടുത്ത വാര്‍ത്ത വന്നപ്പോള്‍ ഖാദറിനെ വിളിച്ചിരുന്നുവെന്നും വിഷയത്തില്‍ അദ്ദേഹം വിശദീകരണം തന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ തന്ന വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സാധാരണ ആര്‍എസ്എസ് വേദിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പോവാറില്ല. വിഷയത്തില്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് വേദികളില്‍ പങ്കെടുക്കാന്‍ മുസ്ലീം ലീഗിന് വിലക്കുണ്ടെന്നും പല സംഘടനകളുടെ വേദികളിലും മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പങ്കെടുക്കുന്നതില്‍ വിലക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൂടുതല്‍ ചോദ്യങ്ങളുണ്ടായതോടെ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News