നടൻ പൃഥ്വിരാജിന്‍റെ(prithviraj) വാഹന ശേഖരത്തിലിനി ഒരു കാർ കൂടി. ഇറ്റാലിയല്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ് യു വി ശ്രേണിയിൽ പുറത്തിറങ്ങിയ ഉറുസ്(lamborghini suv urus) സ്വന്തമാക്കി പൃഥ്വിരാജ്.
ADVERTISEMENT
ആഡംബര വാഹന പ്രേമികളുടെ സ്വപ്ന വാഹനമായ ഉറുസിന് ആക്സസറീസ് ഉൾപ്പടെ അഞ്ച് കോടി മൂല്യം വരും. കഴിഞ്ഞ ഇരുപത് വർഷങ്ങളായി മലയാള സിനിമയിൽ ടോപ് ഗിയറിൽ പറക്കുന്ന പൃഥ്വിരാജിന്റെ വാഹന കമ്പവും പ്രശസ്തമാണ്.
ലോകോത്തര ലക്ഷ്വറി കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടന്റെ ശേഖരത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ലംബോർഗിനി എസ് യു വി ഉറുസ്. റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎംഡബ്ള്യു, മിനി ജോൺ കൂപ്പർ കൂടാതെ മറ്റൊരു ലംബോർഗിനിയും പൃഥ്വിരാജിന് സ്വന്തമായുണ്ട്. അതിലെ ലംബോർഗിനി ഹ്യുറക്കാനുമായി എക്സ്ചേഞ്ച് ചെയ്താണ് പൃഥ്വി ഉറുസ് സ്വന്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.