Latheef Thurayoor: ബിജെപിയുടെ വോട്ടും വാങ്ങാം ആര്‍എസ്എസിന്റെ വേദിയിലും പങ്കെടുക്കാമെന്ന് മുഹമ്മദ് കോയ സാഹിബിന്റെ പിന്‍മുറക്കാര്‍ പറയരുത്: ലത്തീഫ് തുറയൂര്‍

ബിജെപിയുടെ(BJP) വോട്ടും വാങ്ങാം ആര്‍എസ്എസിന്റെ(RSS) വേദിയിലും പങ്കെടുക്കാം എന്ന് ദയവു ചെയ്ത് ബഹറില്‍ മുസ്‌ലായിട്ട് നിസ്‌കരിക്കേണ്ടി വന്നാലും ഞങ്ങള്‍ ആര്‍എസ്എസുകാരെ(RSS) വിശ്വസിക്കുകയില്ല എന്നുപറഞ്ഞ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പിന്‍മുറക്കാര്‍ പറയരുതെന്ന് എം എസ് എഫ്(MSF) സെക്രട്ടറി ലത്തീഫ് തുറയൂര്‍(Latheef Thurayoor). ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദറിനെ വിമര്‍ശിച്ചെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. പൊതുസമൂഹത്തോട് സംവദിച്ച് നിരന്തരമായ ചര്‍ച്ചകളിലൂടെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്നു വന്ന ഒരു സംഘടനയില്‍ താത്കാലിക ലാഭത്തിനപ്പുറം സ്ഥിരനന്മക്ക് ഒരു ജനതയുടെ സംരക്ഷണത്തിന്ന് ശബ്ദിക്കുന്നവരായി തിരുത്താനുള്ളവരായി നമ്മള്‍ മാറേണ്ടതുണ്ടെന്നും ലത്തീഫ് തുറയൂര്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

BJP-RSS നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയും
പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊല്ലുകയും ചെയ്യുന്ന സമയം.
പ്രവാചകനിന്ദക്കെതിരെ ലോകരാജ്യങ്ങള്‍ പോലും പ്രതിഷേധവും, ബഹിഷ്‌കരണവും നടത്തുമ്പോള്‍ മുന്‍ എം.എല്‍.എ-യും മുതിര്‍ന്ന നേതാവുമായ കെ.എന്‍.എ ഖാദര്‍ RSS വേദിയിലെത്തി ആര്‍ എസ് എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ ഖാദറിനെ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു.
ബിജെപിയുടെ വോട്ടും വാങ്ങാം ആര്‍എസ്എസിന്റെ വേദിയിലും പങ്കെടുക്കാം എന്ന് ദയവു ചെയ്തു
ബഹറില്‍ മുസ്‌ലായിട്ട് നിസ്‌കരിക്കേണ്ടി വന്നാലും ഞങ്ങള്‍ ആര്‍എസ്എസുകാരെ വിശ്വസിക്കുകയില്ല എന്നുപറഞ്ഞ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പിന്‍മുറക്കാര്‍ പറയരുത്.
ചര്‍ച്ചകളും തിരുത്തലുകളും ആവശ്യപ്പെടുന്ന എം എസ് എഫ് കാരെ പുറത്താക്കുന്നതിന്ന് പകരം പാര്‍ട്ടിയുടെ അടിസ്ഥാന ആദര്‍ശങ്ങളെ പണയം വെച്ച് ചോരചിതറിയ പ്രതിഷേധ കാലത്തും അധികാര സിംഹാസനങ്ങളാല്‍ അലങ്കരിക്കപ്പെടാന്‍
ശ്രമിക്കുന്ന ഒറ്റുകാര്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ആര്‍ജ്ജവം കാണിക്കണം.
പൊതുസമൂഹത്തോട് സംവദിച്ച് നിരന്തരമായ ചര്‍ച്ചകളിലൂടെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്നു വന്ന ഒരു സംഘടനയില്‍ താത്കാലിക ലാഭത്തനപ്പുറം സ്ഥിര നന്മക്ക് ഒരു ജനതയുടെ സംരക്ഷണത്തിന്ന് ശബ്ദിക്കുന്നവരായി
തിരുത്താനുള്ളവരായി നമ്മള്‍ മാറേണ്ടതുണ്ട്.
ബോധപൂര്‍വ്വമുള്ള നിശബ്ദതയും അലസതയും മാലോകരെ നാണിപ്പിക്കുന്ന ന്യായീകരണവും മാറ്റിവെച്ച് അനീതിക്കെതിരെ മനസ്സകൊണ്ടെങ്കിലും പ്രതികരിക്കാന്‍ സാധ്യമാകട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News