INL: കെ എന്‍ എ ഖാദറിന്റെ ആര്‍ എസ് എസ് ബന്ധം: മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ഐ എന്‍ എല്‍

കോഴിക്കോട്(Kozhikode) മുസ്‌ലിം വംശഹത്യക്കായി മുന്നൊരുക്കങ്ങള്‍ നടത്തുന്ന കടുത്ത ന്യൂനപക്ഷ വിരുദ്ധരായ ആര്‍.എസ്.എസിന്റെ(RSS) വേദി പങ്കിടുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്ത പാര്‍ട്ടി മുന്‍ എം.എല്‍.എ കെ.എന്‍.എ. ഖാദറിന്റെ(KNA Khader) നടപടിയെക്കുറിച്ച് മുസ്‌ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐ.എന്‍.എല്‍(INL) സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

കേസരി പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍.എസ്.എസ് നേതാവ് ജെ. നന്ദകുമാറില്‍നിന്ന് പൊന്നാട സ്വീകരിച്ചുവെന്ന് മാത്രമല്ല ഖാദര്‍ ഹിന്ദുത്വ ആശയഗതികളെ ന്യായീകരിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയുമുണ്ടായി. മുസ്‌ലിംകളുടെ കാവല്‍ക്കാരായി സ്വയം ചമയുന്ന മുസ്‌ലിം ലീഗിന് ഇത്തരക്കാരുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ല എന്നാണോ മനസ്സിലാക്കേണ്ടത്.

അതല്ല, കോലീബി സഖ്യം സുദൃഢമാക്കാന്‍ ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയുള്ള പാലം പണിയലാണോയെന്നും വ്യക്തമാക്കേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel