വിനോദ് വൈശാഖി മലയാളം മിഷന്‍ രജിസ്ട്രാര്‍

കവിയും ഒറ്റശേഖര മംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്ററിസ്‌കൂള്‍ അധ്യാപകനുമയ വിനോദ് വൈശാഖിയെ മലയാളം മിഷന്‍ രജിസ്ട്രാറായി നിയമിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ്‌ചെയര്‍മാനായും കേരളസര്‍വകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോവളം കവികള്‍ സ്മാരക സമിതി ജനറല്‍ കണ്‍വീനറും പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

മഴയെരിയും കാലം, കൈതമേല്‍ പച്ച, ചായക്കടപ്പുഴ, പുരികങ്ങള്‍ക്കിടയിലെ സൂര്യോദയം, ഓലപ്പൂക്കള്‍ തുടങ്ങിയ കവിത സമാഹാരങ്ങളാണ്. അബുദാബി ശക്തി അവാര്‍ഡ് ,മൂലൂര്‍ അവാര്‍ഡ്, പുനലൂര്‍ ബാലന്‍ അവാര്‍ഡ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുണ്ടശ്ശേരി കവിത പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here