Ronaldo: റൊണാള്‍ഡോയുടെ വേനല്‍ക്കാല ടിക്ടോക് നൃത്തം; വൈറലായി വീഡിയോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ(Christiano Ronaldo) വേനല്‍ക്കാല ടിക്ക് ടോക്ക്(Tiktok) നൃത്തത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മയോര്‍ക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത വീഡിയോയാണ് വൈറലായത്.

മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിന്റെ പന്ത്രണ്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി എത്തിയപ്പോള്‍ എടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസത്തിന്റെ രസകരമായ ടിക്ക് ടോക്ക് വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അനവധി ലൈക്കുകളും ഷെയറുകളുമാണ് സമൂഹ മാധ്യമങ്ങളില്‍ റോണോ കുടുംബത്തിന്റെ രസകരമായ ഈ ടിക്ക് ടോക്ക് വീഡിയോക്ക് ലഭിച്ചിട്ടുള്ളത്. യുവന്റസില്‍ നിന്നും യുണൈറ്റഡില്‍ തിരിച്ചെത്തിയ ശേഷം കളിച്ച 39 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News