Neymar: വിന്‍ഡ്ഷീല്‍ഡില്‍ തകരാറ്; നെയ്മര്‍ സഞ്ചരിച്ച വിമാനം നിലത്തിറക്കി

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍(Neymar) സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ തകരാറ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് താരം യാത്ര തുടര്‍ന്നത്. വിമാനത്തില്‍ നെയ്മര്‍ക്കൊപ്പം സഹോദരി റഫേല്ല സാന്റോസ്, പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡി എന്നിവരും ഉണ്ടായിരുന്നു.

ബാര്‍ബഡോസില്‍ അവധിക്കാലം ആസ്വദിച്ചതിനു ശേഷം തിരികെയെത്തിയതാണ് നെയ്മര്‍. ബാര്‍ബഡോസില്‍ നിന്ന് ജന്മനാടായ ബ്രസീലിലെ സാവോ പോളോയിലേക്കായിരുന്നു യാത്ര. ഇതിനിടെയാണ് വിമാനത്തില്‍ തകരാറ് കണ്ടെത്തിയത്. തുടര്‍ന്ന് ബോവ വിസ്റ്റ എന്ന സ്ഥലത്ത് വിമാനം ഇറക്കുകയായിരുന്നു.

Ronaldo: റൊണാള്‍ഡോയുടെ വേനല്‍ക്കാല ടിക്ടോക് നൃത്തം; വൈറലായി വീഡിയോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ(Christiano Ronaldo) വേനല്‍ക്കാല ടിക്ക് ടോക്ക്(Tiktok) നൃത്തത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മയോര്‍ക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത വീഡിയോയാണ് വൈറലായത്.

മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിന്റെ പന്ത്രണ്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി എത്തിയപ്പോള്‍ എടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസത്തിന്റെ രസകരമായ ടിക്ക് ടോക്ക് വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അനവധി ലൈക്കുകളും ഷെയറുകളുമാണ് സമൂഹ മാധ്യമങ്ങളില്‍ റോണോ കുടുംബത്തിന്റെ രസകരമായ ഈ ടിക്ക് ടോക്ക് വീഡിയോക്ക് ലഭിച്ചിട്ടുള്ളത്. യുവന്റസില്‍ നിന്നും യുണൈറ്റഡില്‍ തിരിച്ചെത്തിയ ശേഷം കളിച്ച 39 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News