കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ മലയോര മേഖലയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്. 920 പേര്‍ മരിച്ചതായും അറുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഖോസ്ത്, പക്തിക പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പക്തികയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മേഖലയിലെ ഒട്ടേറെ വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റ ശേഷം രാജ്യാന്തര ഏജന്‍സികള്‍ മിക്കതും രാജ്യം വിട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. ദുരന്തമേഖലയിലേക്കു ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകരെ എത്തിയച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.