ആക്രമിക്കാന്‍ വന്ന മുതലയെ ഫ്രൈപാന്‍ കൊണ്ടടിച്ചോടിച്ച് വയോധികന്‍

ആസ്‌ട്രേലിയയിലെ ഡാര്‍വിനില്‍ ആക്രമിക്കാന്‍ വന്ന മുതലയെ ഫ്രൈപാന്‍ കൊണ്ടടിച്ചോടിച്ച് വയോധികന്‍. സ്വയം രക്ഷക്ക് വേണ്ടി മുതലയോട് പൊരുതുന്ന വയോധികന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. കയ് ഹാന്‍സെന്‍ എന്നയാളാണ് മുതലയോട് പോരാടുന്നത്.

എയര്‍ബോണ്‍ സൊല്യൂഷന്‍സ് ഹെലികോപ്റ്റര്‍ ടൂര്‍സാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുതല വായ തുറന്ന് കയ് ഹാന്‍സെന് നേരെ പാഞ്ഞെടുക്കുകയായിരുന്നു. ആക്രമിക്കുമെന്ന് ഉറപ്പായപ്പോള്‍ പബ് ഉടമകൂടിയായ കയ് മുതലയെ ഓടിക്കാന്‍ ചട്ടിയുപയോഗിച്ച് തലയില്‍ അടിക്കുന്നത് വീഡിയോയില്‍ കാണാം.

അടികിട്ടിയ മുതല പിന്നീട് വെള്ളക്കെട്ടിലേക്ക് ഇഴഞ്ഞുപോകുന്നതും വീഡിയോയിലുണ്ട്. നിമിഷനേരം കൊണ്ട് രണ്ടുമില്യന്‍ കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. മരണത്തില്‍ നിന്ന് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കയ് ഹാന്‍സെന്‍ രക്ഷപ്പെട്ടതെന്ന് ചിലര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. ആ മനുഷ്യന്‍ വളരെ ധീരനാണാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News