ദുബൈയില്‍ വ്യാജ ടാക്സികള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു

വ്യാജ ടാക്സികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ദുബൈ. ജബല്‍അലി മേഖലയില്‍ ആര്‍ ടി എയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 41 വാഹനങ്ങള്‍ പിടിച്ചെടുത്തു. 39 പേര്‍ പിടിയിലായി.

യാത്രക്കാരെ കയറ്റാന്‍ പ്രത്യേക ലൈസന്‍സില്ലാത്തവര്‍ പണം വാങ്ങി വാഹനത്തില്‍ ആളെ കൊണ്ടുപോകുന്നത് തടയാന്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ആര്‍ ടി എയും ദുബൈ പൊലിസും. ഇതിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം ജബല്‍ അലി മേഖലയില്‍ പരിശോധന നടത്തിയത്. പിടിയിലായ 39 പേരില്‍ 25 പേര്‍ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയിരുന്നവരാണ്. 14 പേര്‍ വ്യാജ ടാക്‌സികളിലേക്ക് ആളെ എത്തിച്ചിരുന്നവരാണ്.

പാസഞ്ചര്‍ സര്‍വീസിന് ലൈസന്‍സില്ലാത്ത വാഹനത്തില്‍ പണം ഈടാക്കി ഒരു പരിചയവുമില്ലാത്തവരെ കയറ്റി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. നേരിട്ടോ സോഷ്യല്‍ മീഡിയ വഴിയോ ഇത്തരം വാഹനങ്ങളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതും എത്തിക്കുന്നതും സമാനമായ കുറ്റകൃത്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യാജടാക്‌സിക്കാര്‍ കൂടുതലുള്ള മേഖലകള്‍ ആര്‍ ടി എ നേരത്തേ പഠനം നടത്തി കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് ദുബൈ പൊലീസിന്റെ സഹകരണത്തോടെ കര്‍ശന പരിശോധന തുടരാനും ഈ പ്രവണതക്കെതിരെ ബോധവല്‍കരണം നടത്താനുമുള്ള നീക്കത്തിലാണ് ആര്‍ ടി എ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News