നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജു(action hero biju)വിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സൂചന. വ്യത്യസ്തമായ ഒരു പൊലീസ് കഥയുമായെത്തി മികച്ച വിജയം കൈവരിച്ച ചിത്രമാണ് ‘ആക്ഷൻ ഹീറോ ബിജു’.
നിവിൻ പോളി(nivin pauly) തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പോളി ജൂനിയർ പിക്ചേഴ്സിന്റേതായി വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റും വാർത്താക്കുറിപ്പിൽ കൊടുത്തിട്ടുണ്ട്. ഈ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്. ‘താരം’, ‘ശേഖരവർമ്മ രാജാവ്’, ‘ഡിയർ സ്റ്റുഡന്റസ്’ തുടങ്ങിയ ചിത്രങ്ങളും ലിസ്റ്റിൽ ഉണ്ട്. 2016ലാണ് ‘ആക്ഷൻ ഹീറോ ബിജു’ റിലീസ് ചെയ്തത്.
ഒരു പൊലീസ് സ്റ്റേഷനും അവിടെ വരുന്ന കേസുകളുമാണ് സിനിമയുടെ പ്രമേയം. തീർത്തും റിയലിസ്റ്റിക് രീതിയിൽ ഒരുക്കിയ സിനിമ വലിയ വിജയം നേടുകയും ചെയ്തു.
നിവിൻ പോളിക്ക് പുറമെ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അനു ഇമ്മാനുവേൽ, രോഹിണി തുടങ്ങിയാവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിവിൻ പോളി തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും ബിജു പൗലോസ് എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.