റഷ്യയിലെ ഇര്‍കുഷ്‌ക് മേഖലയിലെ തുലുന്‍ ജില്ലയില്‍ വെടിവച്ച് മുറിവേല്‍പ്പിച്ചതിന്റെ പ്രതികാരമായി കരടി വേട്ടക്കാരനെ കൊന്നു. 62 വയസുള്ള വേട്ടക്കാരനാണ് കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലയോട്ടി തകര്‍ന്ന ഇയാള്‍ തല്‍ക്ഷണം മരിച്ചു.
മരത്തിന് മുകളില്‍ നിന്നാണ് വേട്ടക്കാരന്‍ വന്യമൃഗത്തെ വെടിവച്ചത്. മരിച്ചോ എന്ന് പരിശോധിക്കാന്‍ താഴെ ഇറങ്ങി കരടിക്ക് സമീപമെത്തി. ചത്തതായി കരുതിയ മൃഗം പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കരടി മരണ വെപ്രാളത്തില്‍ നടത്തിയ അക്രമണത്തില്‍ ഇയാളുടെ തലയോട്ടി തകര്‍ന്നു.
50 മീറ്റര്‍ അകലത്തായിട്ടാണ് കരടിയുടേയും മനുഷ്യന്റെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ശരീരം കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഇയാളെ കാണാതായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. പിന്നീടാണ് മൃതദേഹം ലഭിച്ചത്. സൈബീരിയന്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയതിന് ശേഷമാണ് ഭയാനകമായ രംഗം കണ്ടെത്തിയത്. റഷ്യയില്‍ കരടി ആക്രമണം സാധാരണമാണ്. 2021ല്‍ റഷ്യന്‍ ദേശീയ ഉദ്യാനത്തില്‍ മൂന്ന് സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ ഒരാളെ കരടി കൊന്നു തിന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.