Rahul Gandhi : ഇ ഡി യെ ഭയപ്പെടുന്നില്ല ; കോൺഗ്രസ്‌ പ്രവർത്തകർ തന്റെ ഒപ്പമാണെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അകാരണമായി നീട്ടികൊണ്ട് പോകുന്നതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ ദില്ലിയിലെത്തി.

ഇ ഡി യെ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ്‌ പ്രവർത്തകർ തന്റെ ഒപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.അതേസമയം സോണിയാ ഗാന്ധി നാളെ ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ഹാജരാകാത്തത്.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അകാരണമായി നീട്ടികൊണ്ട് പോകുന്നതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്‌ നേതൃത്വം .കൂടുതൽ നേതാക്കളെ ദില്ലിയിൽ എത്തിച്ച് സമരം ശക്തമാക്കുകയാണ് കോൺഗ്രസ്‌ നേതൃത്വം.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും, അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും ആവശ്യപെട്ട് AICC ആസ്ഥാനത്ത് സത്യാഗ്രഹം നടന്നു.രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി അശോക് ഗഹ്ലോട്ട്, ഭൂപേഷ് ഭാഗൽ, സച്ചിൻ പൈലറ്റ് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ സത്യാഗ്രഹത്തിൽ പങ്കെടുത്തു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മോദി സർക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് രാഹുൽ ഗാന്ധി വേദിയിൽ പറഞ്ഞു..ഇ.ഡി ചോദ്യം ചെയ്യലിനെ ഭയക്കുന്നില്ലെന്നും പ്രതിഷേധ പരിപാടിയിൽ രാഹുൽ പറഞ്ഞു.

അതേസമയം അഗ്നിപഥ് പിൻവലിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് കേസും, അഗ്നിപഥ് വിഷയവും വ്യക്തമാക്കുന്ന ലഖുലേഖകൾ രാജ്യവ്യാപകമായി വിതരണം ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നീട്ടി കൊണ്ട് പോകുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള അജണ്ടയുടെ ഭാഗമായാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here