Uddhav Thackeray : മഹാരാഷ്‌ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നു ; രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്‌ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രം​ഗത്ത്. കൊവിഡ് രോ​ഗ ബാധിതനായതിനാൽ ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്.

ഔദ്യോഗിക വസതിയിൽ നിന്ന് ഉടൻ മാറും. മുഖ്യമന്ത്രി പദവിയോട് ആർത്തിയില്ല. ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായതെന്നും കൊവിഡ് അടക്കം പല പ്രതിസന്ധികളും നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വയിൽ വിട്ടുവീഴ്‌ചയില്ല, അതിനായി പോരാടും. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയിൽ നിന്ന് ഒരുമാറ്റവുമില്ല.

ശിവസേനയിൽ ചിലർക്ക് തന്നെ ആവശ്യമില്ല. പരസ്‌പരം ഭയമുള്ള ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News