അതി ദാരുണമായ ഒരു വാർത്തയാണ് പാകിസ്താനിലെ(pakistan) ഇസ്ലാമാബാദില്‍ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രവസ(delivery) സമയത്ത് ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ കാരണം കുഞ്ഞിന്റെ തലയറുത്ത സംഭവമാണ് ഞെട്ടലോടെ പാക്കിസ്ഥാനിൽ നിന്നും കേൾക്കേണ്ടിവന്നത്.
32 കാരിയുടെ പ്രസവസമയത്താണ് ആശുപത്രി അധികൃതർ കുട്ടിയുടെ തലയറുത്തത്. ഉടൽ പുറത്തും തല ഗർഭപാത്രത്തിലും അവശേഷിച്ച സ്ത്രീയുടെ നില ഗുരുതരമായതോടെ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ അനുഭവപരിചയമില്ലാത്ത ജീവനക്കാരാണ് പ്രസവസമയത്ത് അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഗർഭസ്ഥ ശിശുവിനെ ശിരഛേദം ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാരെ കണ്ടെത്താനും മെഡിക്കൽ അന്വേഷണ ബോർഡ് രൂപീകരിച്ചിരിക്കുകയാണ് സർക്കാർ.
താർപാർക്കർ ജില്ലയിലെ വിദൂര ഗ്രാമത്തിൽ നിന്നുള്ള സ്ത്രീയെ പ്രസവവേദനയോടെ ആദ്യം എത്തിച്ചത് പ്രദേശത്തെ ഒരു റൂറൽ ഹെൽത്ത് സെന്ററിലേക്കാണ്. എന്നാൽ ഇവിടെ വനിതാ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാത്തതിനാൽ അവിടുത്തെ ആരോഗ്യപ്രവർത്തകരാണ് പ്രസവമെടുത്തത്.
ഇവർ കുഞ്ഞിന്റെ തല പ്രസവത്തിനിടെ അറുത്തുമാറ്റി. ഇതോടെ തലഭാഗം ഗർഭപാത്രത്തിൽ തന്നെ അവശേഷിപ്പിക്കുകയായിരുന്നുവെന്ന് ലിയാഖത്ത് യൂണിവേഴ്സിറ്റി ഒഫ് മെഡിക്കൽ ആന്റ് ഹെൽത്ത് സയൻസിലെ (എൽയുഎംഎച്ച്എസ്) ഗൈനക്കോളജി വിഭാഗം തലവൻ പ്രൊഫ. റഹീൽ സിക്കന്ദർ പറഞ്ഞു.
യുവതിയുടെ നില അതീവ ഗുരുതരമായതോടെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സാ സൗകര്യമില്ലാത്തതിനാൽ അവിടെ നിന്ന് എൽയുഎംഎച്ച്എസിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് നടന്ന ശസ്ത്രക്രിയയിലാണ് ഗർഭപാത്രത്തിൽ അവശേഷിച്ച ഭാഗം പുറത്തെടുത്ത് യുവതിയുടെ ജീവൻ രക്ഷിച്ചത്.
കുഞ്ഞിന്റെ തല അകത്ത് കുടുങ്ങിയതായും അമ്മയുടെ ഗർഭപാത്രം പൊട്ടിയതായും ശസ്ത്രക്രിയയിലൂടെ വയറു തുറന്ന് തല പുറത്തെടുത്ത് ജീവൻ രക്ഷിക്കേണ്ടി വന്നതായും ഡോ.സിക്കന്ദർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.