അഗ്നിപഥ്‌ ; യുവാക്കളുടെ വിദ്യാഭ്യാസ അവസരവും തൊഴിൽ സാധ്യതയും ഇല്ലാതാക്കുമെന്ന്‌ സി എസ്‌ സുജാത

സൈന്യത്തിൽ നടപ്പാക്കുന്ന അഗ്നിപഥ്‌ യുവാക്കളുടെ വിദ്യാഭ്യാസ അവസരവും തൊഴിൽ സാധ്യതയും ഇല്ലാതാക്കുമെന്ന്‌ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി എസ്‌ സുജാത പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹ സദസ്സ്‌ ആലപ്പുഴയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

17-ാം വയസ്സിൽ സൈന്യത്തിൽ ചേരുന്നതോടെ വിദ്യാഭ്യാസത്തിനുള്ള അവസരം പൂർണമായും ഇല്ലാതാകും. 21 വയസ്സിൽ പിരിയുന്നതോടെ ജോലിക്കുള്ള സാധ്യതയും അടയുമെന്നും സുജാത പറഞ്ഞു.

കെ കെ ജയമ്മ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി രാജമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, സുശീല മണി, ലീല അഭിലാഷ്, ജുമൈലത്ത്, അഡ്വ.ജലജ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News