പയ്യന്നൂരിൽ നടക്കുന്നത് പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ഗൂഢാലോചന : എ വിജയരാഘവൻ

പയ്യന്നൂരിൽ നടക്കുന്നത് പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് എ വിജയരാഘവൻ. മാധ്യമങ്ങൾ സി പി ഐ എമ്മിനെതിരെ വ്യാജ വാർത്ത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പയ്യന്നൂരിലെ പാർട്ടി ഒറ്റക്കെട്ടായി നേതൃത്വത്തിന് ഒപ്പം ഉണ്ടെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

‘താക്കീതാണ്, തീക്കളി നിർത്തണം, അല്ലെങ്കിൽ ജനം പാഠം പഠിപ്പിക്കും’: കോടിയേരി

കല്ലെറിഞ്ഞ് ഇടതുപക്ഷ മുന്നണിയെ തകർക്കാൻ കഴിയില്ലെന്ന് സിപിഐഎം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(kodiyeri balakrishnan). സമാധാനം തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും തീക്കളി നിർത്തിയില്ലെങ്കിൽ ജനം പാഠം പഠിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിലുള്ള ദുഷ്പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസും ബിജെപിയും ആസൂത്രണം ചെയ്ത്ണ് ദുഷ്പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

സ്വപ്‍ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സ്വപ്ന പറയുന്നത് വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. നേരത്തെ പറയുന്ന കാര്യം തന്നെ അവർ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈന്തപ്പഴത്തിൽ സ്വർണം കടത്തി എന്നും ഖുർആനിൽ സ്വർണം കടത്തി എന്നും ആദ്യം പറഞ്ഞു. ഇപ്പോൾ ബിരിയാണി ചെമ്പിൽ സ്വർണം കടത്തി എന്ന് പറയുന്നു ഇതിൽ എന്ത് വസ്തുതയാണുള്ളതെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ഉള്ള ദുഷ്പ്രചാരണമാണ് ഇപ്പോൾ കോൺഗ്രസും ബിജെപിയും ആസൂത്രണം ചെയ്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here