ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ കുഴഞ്ഞു വീണു മരിച്ചു

ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടയിൽ മർവ്വയിൽ വെച്ച് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു.

ഈ മാസം പത്തിന് അൽഹിന്ദ്‌ ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്‌ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്.

മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here