“KM മാണി ജനറല്‍ ആശുപത്രി” ; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ജോസ് കെ മാണി

പാലായിലെ സാധാരണ ജനവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായ പാലാ ജനറൽ ആശുപത്രിക്ക് കെ.എം മാണി ജനറൽ ആശുപത്രി എന്നു പേരു നൽകാനുളള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി അറിയിച്ചു.

ഈ തീരുമാനമെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും പാലായിലെ ജനങ്ങളുടെ നിറഞ്ഞ സ്‌നേഹവും നിസീമമായ കടപ്പാടും അറിയിക്കുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടി പാലാ ജനറൽ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായതിന് പിന്നിൽ മാണി സാറിന്റെ
നിരന്തരമായ ഇടപെടലും പരിശ്രമവും ഉണ്ടായിരുന്നു. ഈ തീരുമാനം അദ്ദേഹത്തിന്റെ സമർപ്പിത സേവനത്തിനുളള അംഗീകാരമാണെന്ന് ജോസ് കെ മാണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News