തീയേറ്ററിലെ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സിബിഐ 5; ദ ബ്രെയിൻ. ജൂൺ 13 മുതൽ 19 വരെയുള്ള കണക്കെടുത്താൽ ലോക സിനിമകളിൽ നാലാമതാണ് സിബിഐ 5. റിലീസ് ചെയ്ത് തുടർച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടർന്നു.
ദാ റോത്ത് ഓഫ് ഗോഡ്, സെൻതൗറോ, ഹേർട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്. ഹിന്ദി ചിത്രം ഭൂൽഭുലയ്യ 2 സിബിഐയ്ക്ക് ശേഷമാണ്.
റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളിൽ 28.8 ലക്ഷം ആളുകളാണ് ചിത്രം പൂർണമായി കണ്ടത്. ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാൻ, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെൻഡിങ്ങിലെത്തി.
കെ മധു സംവിധാനം ചെയ്ത സിബിഐ 5, സിബിഐ സീരീസിലെ അഞ്ചാം പതിപ്പാണ്. എസ്.എൻ സ്വാമിയാണ് തിരക്കഥ. രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, സായ്കുമാർ, ജയകൃഷ്ണൻ, മുകേഷ്, കനിഹ, പ്രതാപ് പോത്തൻ, രമേഷ് പിഷാരടി തുടങ്ങി ഒരു വലിയതാര നിരതന്നെ ചിത്രത്തിലെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.