Covid; രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു; കേന്ദ്രത്തിന്റെ അവലോകന യോഗം ഇന്ന്

രാജ്യത്തെ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ അവലോകന യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.

കൊവിഡ് കണക്കുകൾ ഉയരുന്നത് തടയാൻ പ്രദേശിക തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പന്ത്രണ്ടായിരത്തിനു മുകളിലായിരുന്നു കേസുകൾ. കൊവിഡ് മൂലം 13 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലെത്തി. മഹാരാഷ്ട്രയിലും, ഒമൈക്രോണിന്റെ ഉപവകഭേദങ്ങൾ കണ്ടെത്തിയതായി പഠന റിപ്പോർട്ട് . അതേസമയം, ദില്ലിയിൽ ടി പി ആർ ഏഴ് ശതമാനത്തിന് മുകളിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News