മുസ്ലിംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ വംശീയമായി അധിക്ഷേപത്തിൽ എംഎം മണി എംഎൽഎക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാൻ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.’
കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു പികെ ബഷീർ എംഎൽഎയുടെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലാണ് പരാമർശം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീർ എംഎൽഎ പരിഹസിച്ചു.
കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാൾക്ക് പോലും നടക്കാൻ പറ്റിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെയും അദ്ദേഹം കളിയാക്കി. ഇപ്പോൾ ഓരോ ദിവസവും വെളിപ്പെടുത്തലുകൾ വർദ്ധിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഓരോ ദിവസം വെളിപ്പെടുത്തുമ്പോഴും കൊവിഡിന്റെ എണ്ണം കൂടുകയാണെന്നും വിമർശിച്ചു. പണ്ട് സരിത വെളിപ്പെടുത്തിയതാണല്ലോ യുഡിഎഫിനും ഉമ്മൻ ചാണ്ടിക്കുമെതിരായി പോയതെന്നും പി കെ ബഷീർ കൂട്ടിചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.