Tapioca Price Hike:ആമസോണില്‍ താരമായി മരച്ചീനി;വിലയ്ക്ക് വന്‍ കുതിപ്പ്

വിലത്തകര്‍ച്ച മറികടന്ന് കര്‍ഷകര്‍ക്ക് ആശ്വാസമായി നാടന്‍ മരച്ചീനിയുടെ(Tapioca) വില കുതിക്കുന്നു. മൊത്തവിലയില്‍ 8 രൂപ മാത്രമായിരുന്ന മരച്ചീനിയ്ക്ക് നഗരങ്ങളില്‍ വില 50 രൂപയോളമാണ് ഉയര്‍ന്നത്. ഓണ്‍ലൈന്‍ വിപണിയിലും താരമായിരിക്കുകയാണ് നമ്മുടെ നാടന്‍ മരച്ചീനി.

ആമസോണ്‍ ഓണ്‍ലൈന്‍(Amazon Online) മാര്‍ക്കറ്റില്‍ രണ്ടു കിലോ കപ്പയ്ക്ക് 495 രൂപയായി വില ഉയര്‍ന്നു.’ഫ്രഷ് കേരള ടപ്പിയോക്ക”എന്ന പേരിലാണ് മരച്ചീനി ഓണ്‍ലൈന്‍ വിപണിയില്‍ സജീവമായിരിക്കുന്നത്. ഫെബ്രുവരിയില്‍ 20 രൂപ മാത്രമായിരുന്നു മരച്ചീനി വില. എന്നാലിപ്പോള്‍ അത് ഉയര്‍ന്ന് 45 രൂപയില്‍ എത്തിയിട്ടുമുണ്ട്. അടുത്തിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ മരച്ചീനി കൃഷി മേഖല വന്‍ പ്രതിസന്ധി നേരിട്ടിരുന്നു. ഇതുമൂലം കര്‍ഷകരും വലിയ പ്രതിസന്ധിയായിരുന്നു നേരിട്ടത്. തുടര്‍ന്ന് മരച്ചീനി വിപണിയിലെത്തുന്നത് കാര്യമായി കുറഞ്ഞിരുന്നു. ഇപ്പോള്‍ മരച്ചീനി വില കാര്യമായി വര്‍ധിച്ചിരിക്കുകയാണ്. മരച്ചീനിയ്ക്ക് വില വര്‍ധിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് കര്‍ഷകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News