Muslim League:കെ.എന്‍.എ ഖാദര്‍ RSS ചടങ്ങില്‍ പങ്കെടുത്ത സംഭവം;ലീഗിനുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു

(KNA Khader)കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ലീഗിനുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. ലീഗിലെ പ്രമുഖ നേതാക്കള്‍ ഖാദറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ നടപടി ആവശ്യപ്പെടുകയാണ് മറുവിഭാഗം. അതേസമയം (BJP)ബി.ജെ.പി. നേതൃത്വം ഖാദറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം എല്‍ എയുമായ കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ നടപടി എടുക്കാതെ ഖാദറിനെ സംരക്ഷിക്കുകയാണ് ലീഗ് നേതൃത്വം. സാദിഖലി തങ്ങളും (PK Kunhalikutty)പി.കെ.കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഖാദറിനെ തള്ളാത്ത നിലപാടാണ് സ്വീകരിക്കുന്നത്. എം.കെ.മുനീറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഖാദറിനെതിരെ ശക്തമായ നടപടി വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുക്കയാണ്. മുഖം രക്ഷിക്കാനായി ലീഗ് നേതൃത്വം ഖാദറിനോട് പേരിനൊരു വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണ നോട്ടീസില്‍ പോലും ഖാദര്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലാണെന്നത് തുറന്ന് പറയാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. അതേസമയം ഖാദറിനെ പരോക്ഷമായി ബി ജെ പിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ വൈസ്പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി രംഗത്ത് വന്നു. ഖാദറിനെ മുസ്ലീംലീഗ് പുറത്താക്കിയാല്‍ അദ്ദേഹത്തിന് ഒരു കുഴപ്പവും വരില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ഖാദര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഖാദറിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ലീഗ് അണികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News