സ്വര്‍ണക്കടത്ത് കേസ് പ്രതി (Swapna Suresh)സ്വപ്ന സുരേഷിന്റെ സുഹൃത്ത് (Shaj Kiran)ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ തപ്പി ഇറങ്ങിയ സംഘികള്‍ക്ക് കിട്ടിയത് സംഘമിത്രം (Sandeep)സന്ദീപ് ജി യുടെ ഒപ്പമുള്ള ഫോട്ടോകള്‍.
ഷാജ് കിരണിന് ബിജെപി(BJP) നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തരത്തിലെ ചിത്രങ്ങളാണ് പുറത്തായത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുമായാണ് ഷാജിന് ബന്ധമുള്ളത്. കര്‍ണാടക മന്ത്രി വി സുനില്‍കുമാറിന്റെ വിരുന്നില്‍ സന്ദീപും ഷാജും പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
മന്ത്രിയുടെ വസതിയില്‍ സംഘടിപ്പിച്ച വിരുന്നിലാണ് ഇരുവരും പങ്കെടുത്തത്. സന്ദീപിനെതിരെ ബിജെപിയില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കന്നഡ മന്ത്രി സുനില്‍ കുമാറും സന്ദീപിനെതിരെ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന്, സന്ദീപിന് ബിജെപി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് വിവരങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.