Manjari: കല്യാണം നാളെ; മൈലാഞ്ചി വീഡിയോ പങ്കുവെച്ച് മഞ്ജരി

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാളെ നടക്കാനിരിക്കുന്ന ഗായിക മഞ്ജരിയുടെ(manjari) വിവാഹം. ഇപ്പോള്‍, വിവാഹത്തോടനുബന്ധിച്ച് ഇരുകയ്യിലും മൈലാഞ്ചിയിട്ട് ഒരു മൈലാഞ്ചി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മഞ്ജരി. മൈലാഞ്ചിയിട്ട കൈകള്‍ വിവിധ പോസുകളില്‍ വെച്ചും ഡാന്‍സ് ചെയ്തുമാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍(Facebook) പങ്കുവച്ചിരിക്കുന്നത്.

ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് മഞ്ജരിയുടെ വരന്‍. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗളുരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍.

നിരവധി സിനിമകളില്‍ പാടിയിട്ടുള്ള മഞ്ജരി 2005-ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here