യൂസഫലി വാക്ക് പാലിച്ചു;സൗദിയില്‍ മരിച്ച ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു|M A Yusuff Ali

(Saudi)സൗദിയില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ച തിരുവനന്തപുരം കരകുളം കോഴിയോട് സ്വദേശി ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ലോക കേരള സഭയുടെ ഭാഗമായ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യാനെത്തിയ നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ(M A Yusuff Ali) ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലായത്. യൂസഫലിയോട് ബാബുവിന്റെ മകന്‍ മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ഥി എബിന്‍ സമ്മേളന വേദിയില്‍ സഹായം അഭ്യര്‍ഥിച്ചതും മൈക്കിന് മുന്നില്‍ നിന്നു തന്നെ യൂസഫലി സൗദിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.

ഈ മാസം 9ന് രാവിലെ വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിച്ച ശേഷം ജോലിക്ക് പോയ ബാബുവിനെ പിന്നീട് ബന്ധപ്പെടാനായില്ല. കൂടെ ജോലി ചെയ്യുന്ന ആളാണ് ബാബു അപകടത്തില്‍ മരിച്ച വിവരം രണ്ടു ദിവസം കഴിഞ്ഞ് അറിയിക്കുന്നത്. സ്‌പോണ്‍സര്‍ ഇല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതോടെ ബന്ധുക്കള്‍ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ലോക കേരള സഭയില്‍ യൂസഫലി ഉണ്ടെന്ന് അറിഞ്ഞാണ് ബാബുവിന്റെ മകന്‍ സമ്മേളന വേദിയില്‍ എത്തിയതും സഹായം തേടിയതും. കഴിഞ്ഞ ദിവസം രാത്രി വിമാനത്താവളത്തില്‍ ബാബുവിന്റെ മൃതദേഹം മകന്‍ എബിനും ബന്ധുക്കളും ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News