Ante Sundaraniki: നസ്രിയയുടെ ‘അന്റേ സുന്ദരാനികി’ ജൂലൈ മുതല്‍ ഒടിടിയില്‍

ഒരിടവേളയ്ക്ക് ശേഷം നസ്രിയ(Nazriya) നായികയായി എത്തിയ ചിത്രമാണ് ‘അന്റേ സുന്ദരാനികി'(Ante Sundaraniki). ചിത്രത്തില്‍ നാനിയായിരുന്നു നായകന്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘അന്റേ സുന്ദരാനികി’ ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുളളതാണ് പുതിയ വാര്‍ത്ത .

നെറ്റ്ഫ്‌ളിക്‌സില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. ജൂലൈ എട്ടിന് ആണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിവേക് അത്രേയ സംവിധാനം ചെയ്ത ‘അന്റേ സുന്ദരാനികി’ ജൂണ്‍ 10ന് ആയിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്.

നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിച്ചു.

‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ ‘അന്റേ സുന്ദരാനികി’യില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അന്റേ സുന്ദരാനികി’യില്‍ താന്‍ തന്നെയാണ് തെലുങ്കില്‍ ഡബ്ബ് ചെയ്തതതെന്ന് നദിയ മൊയ്തു അറിയിച്ചിരുന്നു. ‘അന്റേ സുന്ദരാനികി’യില്‍ ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News