പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷ;എം.എം. മണിയെ അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്‍

മുന്‍ മന്ത്രിയും എം.എല്‍.എയുമായ (M M Mani)എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്‍. പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷയാണെന്നാണ് ഷീബ രാമചന്ദ്രന്‍ പറഞ്ഞത്. ‘എം.എം. മണി പറഞ്ഞത് ഇടുക്കിയിലെ നാട്ടുഭാഷ ആണെങ്കില്‍ പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷയാണ്,’ എന്നാണ് ഷീബ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

പി.കെ. ബഷീര്‍ എം.എം മണിക്ക് എതിരെ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് ഷീബ രാമചന്ദ്രന്റെ ഇ്തതരത്തിലുള്ള ന്യായീകരണം. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പി.കെ. ബഷീര്‍ വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം ‘കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍,’ എന്ന് ഫേസ്ബുക്കില്‍ എഴുതിയാണ് മന്ത്രി വി. ശിവന്‍കുട്ടി എം.എം. മണിക്ക് പിന്തുണയറിയിച്ചത്. എം.എം. മണി നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടി പ്രതികരണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News