Covid India:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു

രാജ്യത്ത് (Covid)കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,313 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിമൂവായിരത്തിന് മുകളിലാണ് കേസുകള്‍. 13, 313 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

കൊവിഡ് മരണവും വര്‍ധിക്കുകയാണ്. 38 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൊവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ അവലോകനം യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ യോഗം ചേരും. എയിംസ്, ഐസി എം ആര്‍, എന്‍ സി ഡി സി ഡയറക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദേശിച്ചേക്കും. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. രാജ്യതലസ്ഥാനത്തും ടിപിആര്‍ 7 ശതമാനം കടന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനം ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 83, 990 ആയി ഉയര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News