നിത്യ മേനോനും(Nithya Menen) വിജയ് സേതുപതിയും(Vijay Sethupathi) പ്രധാന കഥാപാത്രങ്ങളാവുന്ന 19(1) എ തിയറ്ററുകളിലേക്ക്. ഈ ലോകത്ത് നടക്കുന്ന ഏതൊരു വലിയ കാര്യത്തിലും ഒരാളുടെ വ്യക്തിപരമായ യാത്ര ഉണ്ടാകും. അത്തരത്തില്‍ ഈ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയുടെ കഥ പറയുന്ന സിനിമയാണ്. സിനിമയുടെ പ്രമേയത്തെ ഉള്‍ക്കൊള്ളുന്നതാണ് ചിത്രത്തിന്റെ പേര്. അത്തരമൊരു പ്രാധാന്യം മൂലമാണ് ഈ ടെറ്റില്‍ വേണമെന്ന് നിശ്ചയിച്ചതെന്നും ഇന്ദു.വി.എസ്(Indu V S) വ്യക്തമാക്കിയിരുന്നു.
നിത്യ മേനോന്‍ അവതരിപ്പിക്കുന്ന പെണ്‍കുട്ടിയെ ഒരു പേരിലൂടെ സിനിമയില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ല. ഈ പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് നമ്മള്‍ ഈ സിനിമ കാണുന്നത്, എന്നാല്‍, കഥ കേന്ദ്രീകരിക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലാണ്. ഒന്നിലധികം ജോണറുകളിലൂടെ കടന്നുപോകുന്ന സിനിമ കൂടിയാണ് 19(1) (എ ). പക്ഷെ സിനിമ കണ്ട് കഴിയുമ്പോള്‍ തോന്നുക ഒരു പൊളിറ്റിക്കല്‍ ഡ്രാമ എന്ന നിലയ്ക്കാണെന്നാണ് വിശ്വാസമെന്നും ഇന്ദു.വി.എസ് പറഞ്ഞു.
‘ഇന്ദു എന്നോട് വളരെ സിംപിളായാണ് ഈ കഥ പറഞ്ഞത്. ഞാന്‍ പ്രത്യേകമായി ശ്രദ്ധിച്ചത് കഥ പറയുമ്പോള്‍ സൈലന്‍സിന് നല്‍കിയ പ്രാധാന്യമാണ്. എനിക്ക് ആ കഥ ബിഗ് സ്‌ക്രീനില്‍ കാണണമെന്ന ആഗ്രഹം തോന്നി. അങ്ങനെയാണ് 19(1) (എ) എന്ന സിനിമയുടെ ഭാഗമാകുന്നത്. ഈ സിനിമയിലൊരു സ്പാര്‍ക്ക് ഉണ്ട്’, നിത്യ മേനോന്‍ പറഞ്ഞു.
ഇന്ദു.വി.എസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫും നീറ്റ പിന്റോയുമാണ് നിര്‍മ്മാതാക്കള്‍. മനേഷ് മാധവനാണ് ക്യാമറ. ഗോവിന്ദ് വസന്ത സംഗീത സംവിധാനം. മനോജ് എഡിറ്റിംഗ്. സമീറ സനീഷ് കോസ്റ്റിയൂം.
ജയറാമിനൊപ്പം ഗസ്റ്റ് റോളില്‍ വിജയ് സേതുപതി എത്തിയിട്ടുണ്ടെങ്കില്‍ നായകനായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 19(1) (എ). നിത്യ മേനോന്‍,വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന റോളിലുണ്ട്. ശ്രീകാന്ത് മുരളി, ദീപക് പറമ്പോല്‍, അതുല്യ, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് റോളുകളില്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.