CM :വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ക്ക് ജാമ്യം

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. റിമാന്‍ഡില്‍ കഴിയുന്ന ഫര്‍സീന്‍ മജീദ്,നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുനിത് നാരായണന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.

അതേസമയം വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലായിരുന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്​​ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞിരുന്നു.

പ്ര​ത്യേ​ക സം​ഘ​ത്ത​ല​വ​ൻ ക​ണ്ണൂ​ർ ക്രൈം​​ബ്രാ​ഞ്ച്​ എ​സ്.​പി. പ്ര​ജീ​ഷ്​ തോ​ട്ട​ത്തി​ൽ, ശം​ഖു​മു​ഖം അ​സി. ക​മീ​ഷ​ണ​ർ ഡി.​കെ. പൃ​ഥ്വി​രാ​ജ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ​പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തപ്പോ‍ഴായിരുന്നു നിര്‍ണായക വിവരം ലഭിച്ചത്.

പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രും ത​മ്മി​ൽ നേ​ര​ത്തേ​ത​ന്നെ അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഒ​രാ​ൾ സ്കൂ​ൾ അ​ധ്യാ​പ​ക​നും മ​റ്റൊ​രാ​ൾ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യും മൂ​ന്നാ​മ​ൻ സൊ​സൈ​റ്റി​യി​ലെ പ്യൂ​ണു​മാ​ണ്. മ​റ്റു​ചി​ല​രും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​​ത്തോ​ടെ ഇ​വ​ർ​ക്ക്​ വി​മാ​ന​ടി​ക്ക​റ്റ്​ എ​ടു​ത്ത്​ ന​ൽ​കി​യ​താ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ല​യി​രു​ത്ത​ൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News