ബാലുശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എസ്ഡിപിഐ സംസ്ഥാനത്താകെ നടത്താനിരിക്കുന്ന അക്രമണങ്ങളുടെ ട്രയലാണ് ബാലുശ്ശേരിയില്‍ നടത്തിയതെന്ന് വസീഫ് പ്രതികരിച്ചു. പുലര്‍ച്ചെ ഒരു മണിക്ക് ഇത്രയധികം ആളുകള്‍ സംഘടിച്ചത് സംശയാസ്പദമാണ്. സംഭവത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവം ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും വസീഫ് കൂട്ടിച്ചേര്‍ത്തു.
DYFI:ബാലുശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം
ബാലുശേരിയില്‍ (DYFI)ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം. ഡിവൈഎഫ്ഐ മേഖലാകമ്മിറ്റി അംഗം ജിഷ്ണുവിനെയാണ് ആക്രമിച്ചത്. ലീഗ് എസ്ഡിപിഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് സി.പി.ഐ.എം ആരോപിച്ചു. ബോര്‍ഡ് തകര്‍ത്തു എന്നാരോപിച്ചാണ് ജിഷ്ണുവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ശേഷം വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.