താന്‍ സിനിമാ ജീവിതത്തിന്റെ അവസാന പാദത്തിലെന്ന് ഹോളിവുഡ്(Hollywood) നടന്‍ ബ്രാഡ് പിറ്റ്(Brad Pitt). തന്റെ കരിയര്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നീണ്ട കാലത്തെ സിനിമാജീവിതം അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുന്നതായി ബ്രാഡ് പിറ്റിന് തോന്നുന്നതായും റിപ്പോര്‍ട്ടുണ്ട്. അവസാന പാദം രൂപകല്‍പ്പന ചെയ്യാനുള്ള ആലോചനയിലാണ് താരം. ‘എന്റെ കരിയറിന്റെ അവസാന പാദത്തിലാണ് ഞാന്‍ എന്ന് കരുതുന്നു. എങ്ങനെ ഈ പാദം കൊണ്ടുപോകും? എങ്ങനെയാണ് ഞാനത് രൂപകല്‍പ്പന ചെയ്യേണ്ടത്?’ ബ്രാഡ് പിറ്റ് പറഞ്ഞു.
പിറ്റിന്റെ കരിയറിലെ അവസാന ഘട്ടം യാഥാര്‍ത്ഥ്യമായാല്‍, ഹോളിവുഡ് സിനിമാ വ്യവസായത്തിന് അവശേഷിക്കുന്ന അവസാന ബിഗ് സ്‌ക്രീന്‍ താരങ്ങളില്‍ ഒരാളെയാകും നഷ്ടപ്പെടുന്നതെന്ന് ക്വെന്റിന്‍ ടരന്റിനോ പ്രതികരിച്ചു. കൊവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ജീവിതത്തെക്കുറിച്ചും ബ്രാഡ് സംസാരിച്ചു. ബ്രാഡിന്റെ പുതിയ ചിത്രം ‘ബുള്ളറ്റ് ട്രെയിന്‍’ ആഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മാര്‍ച്ച് രണ്ടിന് പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ മികച്ച പ്രതികരണം നേടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.