അഭയ കേസ്;ഹൈക്കോടതി വിധി ശരിയായില്ലെന്ന് കേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു

അഭയാ കേസിലെ ഹൈക്കോടതി വിധി ശരിയായില്ലെന്ന് കേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു. കാശുള്ളവര്‍ക്ക് എന്തു വേണമെങ്കിലും കാണിക്കാമെന്നും, ജാമ്യം കൊടുത്തെങ്കില്‍ അവരുടെ കാശിന്റെ ഹുങ്ക് കൊണ്ട് ജാമ്യത്തിലിറങ്ങിയതെന്നും അടയ്ക്കാ രാജു പറഞ്ഞു. എന്ത് വിശ്വസിച്ച് ഇവരുടെയൊക്കെ അടുത്തേക്ക് മക്കളെ പറഞ്ഞു വിടുമെന്നും അടയ്ക്കാ രാജു ചോദിച്ചു.

ഞാന്‍ കോടതിയില്‍ പറഞ്ഞത് വിശ്വസിച്ചാണ് അവര്‍ക്ക് ശിക്ഷ ലഭിച്ചത്. ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാന്‍ തയാറാണ്.
അന്ന് മൂന്നുപേരെയും അവിടെ വെച്ച് കണ്ടത് കൃത്യമായി ഓര്‍ക്കുന്നുണ്ടെന്നും അടയ്ക്കാ രാജു പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel