(Chief Minister)മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജാമ്യം ലഭിക്കേണ്ടവരല്ല യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളെന്ന് എം വി ജയരാജന്‍(M V Jayarajan). മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളുടെ ലക്ഷ്യം. കൈയ്യില്‍ തോക്കുണ്ടായിരുന്നില്ല എന്ന് മാത്രമേയുള്ളൂ. വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു.
ആക്രമണ ഉദ്ദേശ്യത്തോടെ മൂന്ന് പേര്‍ മാത്രമല്ല സംഘത്തിലുണ്ടായിരുന്നത്. നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് വിമാനത്തിലുണ്ടായിരുന്ന നാലാമതൊരാളാണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ഫര്‍സീന്‍ മജീദ്,നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. കേസിലെ മൂന്നാം പ്രതി സുനിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതികളുടെ വാദം.
എന്നാല്‍ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.വിമാനത്തിനകത്ത് സിസിടിവി ഇല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്.വാദം കേട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.