Veena George: നിലവിലെ കേസുകള്‍ക്ക് കാരണം ഒമൈക്രോണ്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

നിലവിലെ കേസുകള്‍ക്ക് കാരണം ഒമൈക്രോണ്‍(Omicron) ആണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോര്‍ജ്(Veena George). പുതിയ വകഭേദം ഉണ്ടാകുന്നുണ്ടോ എന്നത് ആരോഗ്യ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തിരു:മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ റിപ്പോര്‍ട്ട് പൂര്‍ണമാകൂവെന്നും മന്ത്രി പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ ഉടനടി ചികിത്സ ഉറപ്പാക്കുന്ന റെഡ് ടാഗ് സംവിധാനം എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ഫര്‍സീന്‍ മജീദ്,നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. കേസിലെ മൂന്നാം പ്രതി സുനിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതികളുടെ വാദം.

എന്നാല്‍ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.വിമാനത്തിനകത്ത് സിസിടിവി ഇല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്.വാദം കേട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News