Ola: സ്‌കൂട്ടര്‍ മാത്രമല്ല ഒലയില്‍ നിന്ന് ഇലക്ട്രിക് കാറും

സ്‌കൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് ഒല. ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനും ഫീച്ചറുകളും മറ്റു ഇവി സ്‌കൂട്ടറുകളില്‍ നിന്ന് ഒലയെ വൃത്യസ്തമാക്കി നിര്‍ത്തി. പല പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ മാസത്തെ ഇന്ത്യയിലെ സ്‌കൂട്ടറുകളുടെ വില്‍പ്പന ചാര്‍ട്ടില്‍ മുന്‍നിരയില്‍ തന്നെ ഒല എസ്-1, എസ്-1 പ്രോ എന്നീ മോഡലുകളുണ്ടായിരുന്നു.

ഇവി സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇത് ഇതുകൊണ്ടൊന്നും തീരില്ലെന്ന സൂചന ഒല തന്നിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇലക്ട്രിക് ഇരുചക്ര വാഹനം കൂടാതെ ഇലക്ട്രിക് കാര്‍ വിപണിയിലേക്കും ഒല കടക്കുകയാണ്. തങ്ങള്‍ പുറത്തിറക്കാന്‍ പോകുന്ന ഇവി കാറുകളുടെ ടീസര്‍ ചിത്ര ഒല കഴിഞ്ഞദിവസം പുറത്തുവിട്ടു.

ഒല സ്‌കൂട്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പോലെ ഫ്യൂച്ചറിസ്റ്റിക്കും എന്നാല്‍ മിനിമനലിസ്റ്റിക്കുമായ ഡിസൈനാണ് കാറുകളിലും ഒല ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. മൂന്ന് കാറുകളുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്നും സെഡാന്‍ മോഡലാണ്.

ആദ്യത്തെ കാറിന് ഉയരം കുറഞ്ഞ ബോണറ്റും റാപ്പറൗണ്ട് എഫക്റ്റുള്ള ഹെഡ്‌ലൈറ്റുകളുമുണ്ട്. പിന്‍ഭാഗം Kia EV6 പോലെയുള്ള മുഴുനീള ടെയില്‍-ലൈറ്റുകളുള്ള ഒരു ചെറിയ ബൂട്ടിന്റെ സൂചന നല്‍കുന്നു. രണ്ടാമത്തെ കാറിന് ഫ്രണ്ട് ലൈറ്റുകള്‍ക്ക് റാപ്പറൗണ്ട് എഫക്റ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹെഡ്‌ലാമ്പുകള്‍ക്കായി ഇരട്ട യൂണിറ്റുകളും ആക്രമണാത്മക ശൈലിയിലുള്ള ഫ്രണ്ട് ബമ്പറുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്നാമത്തെ മോഡലിന് മുന്നില്‍ ഒറ്റ നിരയിലുള്ള ഹെഡ് ലാമ്പുകളും പിറകില്‍ മറ്റു രണ്ടു മോഡലുകളില്‍ നിന്ന് വ്യത്യസ്തമായ ടെയില്‍ ലാമ്പുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News