വംശീയ അധിക്ഷേപ പരാമര്‍ശം; പി കെ ബഷീര്‍ മുസ്ലീം ലീഗുകാരനായതിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്:എം എം മണി|M M Mani

വംശീയ അധിക്ഷേപ പരാമര്‍ശത്തില്‍ പി.കെ ബഷീറിന് മറുപടിയുമായി എം എം മണി(M M Mani). പി കെ ബഷീര്‍ മുസ്ലീം ലീഗുകാരനായതിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്- എം എം മണി പറഞ്ഞു.

ഒരിക്കല്‍ നിയമസഭയില്‍ ഏറ്റുമുട്ടാന്‍ വന്നപ്പോള്‍ പറയാനുള്ളതെല്ലാം പറഞ്ഞിരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും വരുന്നത്. അയാള്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ല. സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ മറുപടി കൊടുക്കുന്നുണ്ടെന്നും അത് അങ്ങനെ നടക്കട്ടെയെന്നും എം എം മണി പ്രതികരിച്ചു.

മുസ്ലിംലീഗിന്റെ ജില്ലാ പ്രവര്‍ത്തക സംഗമത്തിലായിരുന്നു പികെ ബഷീര്‍ എംഎല്‍എ എം എം മണിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. ‘കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്‌റുമൊക്ക കറുപ്പല്ലേ’ എന്നാണ് പികെ ബഷീറിന്റെ വംശീയാധിക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News