I M Vijayan:ഐ എം വിജയന് ഡോക്ടറേറ്റ് ലഭിച്ചു

മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയന്‍ ഇനി ഡോക്ടര്‍ ഐ.എം വിജയന്‍(I M Vijayan) എന്ന് അറിയപ്പെടും. റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ ഐ.എം ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി നല്‍കിയത്.

ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ് ഐ എം വിജയന്‍. 1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാജ്യാന്തര റെക്കോര്‍ഡ് ഐ.എം വിജയന്‍ കരസ്ഥമാക്കിയിട്ടുണ്ട്. പ്രധാനമായും മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന ഐ.എം വിജയന്‍ മിഡ്ഫീല്‍ഡറായും തിളങ്ങിയിരുന്നു. പതിനെട്ടാം വയസിലാണ് കേരളാ പൊലീസിന്റെ ഫുട്ബോള്‍ ടീമില്‍ ഐ.എം വിജയന്‍ അംഗമാകുന്നത്. ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടി പൊലീസ് ടീം ഇന്ത്യന്‍ ഫുട്ബോളില്‍ വന്‍ശക്തിയായിരുന്ന കാലമായിരുന്നു അത്. പൊലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന്‍ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ ഐ.എം വിജയന്‍ ഇന്ത്യയ്ക്ക് വേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003-ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയി തിളങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News