Silverline: സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ല, പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്: കെ-റെയില്‍ എംഡി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് കെ.റെയില്‍ എംഡി. വി.അജിത് കുമാര്‍. പദ്ധതി മരവിപ്പിച്ചിട്ടില്ല. സാമൂഹികാഘാതപഠനം തുടരുകയാണെന്നും അജിത് കുമാര്‍ പറഞ്ഞു. ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഓണ്‍ലൈനായി മറുപടി പറയുകയായിരുന്നു കെ-റെയില്‍ അധികൃതര്‍.

ഏറ്റെടുക്കുന്ന ഭൂമി വായ്പ നല്‍കുന്ന കമ്പനിക്ക് ഈടു നല്‍കാനെന്ന പ്രചരണം തെറ്റാണ്. കേരളത്തിലെ മൂന്നേകാല്‍ ജനങ്ങള്‍ക്കും പദ്ധതി ഗുണമാകും. ഏത് പദ്ധതി വരുമ്പോഴും തുടക്കത്തില്‍ എതിര്‍ക്കുന്നവര്‍ ഉണ്ടാകുമെന്നും സെക്ഷന്‍ എന്‍ജീനിയര്‍ പ്രശാന്ത് സുബ്രമണ്യം പറഞ്ഞു.

സില്‍വര്‍ ലൈന്‍ രണ്ടായി വേര്‍തിരിക്കുമെന്ന പ്രചരണം തെറ്റാണ്.ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് മാന്യമായ നഷ്ടം പരിഹാരം നല്‍കുമെന്നും സംവാദത്തില്‍ കെ-റെയില്‍ അധികൃതര്‍ പറഞ്ഞു.സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയെക്കുറിച്ചുള്ള ജനകീയ സംവാദങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ കെ റെയില്‍ തീരുമാനം. ലോകത്തുള്ള ആര്‍ക്കും പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങളും വിശദാംശങ്ങളും അറിയാനാണ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ വഴിയൊരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here