Chocolate Cake: ഈസി പീസി ചോക്ലേറ്റ് കേക്ക്

ഈസിയായിട്ടൊരു ചോക്കലേറ്റ് കേക്ക് തയ്യാറാക്കിയാലോ? ഞൊടിയിടയില്‍ തയ്യാറാക്കാവുന്ന ഈ കേക്ക് വളരെ ടേസ്റ്റിയുമാണ്. ഈസി പീസി ചോക്ലേറ്റ് കേക്ക് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.ചോക്ലേറ്റ് – 250 ഗ്രാം

വൈറ്റ് ബട്ടര്‍ – 185 ഗ്രാം

പഞ്ചസാര – 85 ഗ്രാം

2.മൈദ – ഒരു വലിയ സ്പൂണ്‍

3.മുട്ട – അഞ്ച്

4.വനില എസ്സന്‍സ് – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഓവന്‍ 180 C ല്‍ ചൂടാക്കിയിടുക. ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കുക. ഇതിലേക്ക് മൈദയും മുട്ട അടിച്ചതും ചേര്‍ത്തു വീണ്ടും നന്നായി അടിക്കണം. എസ്സന്‍സും ചേര്‍ത്തു മയം പുരട്ടിയ ബേക്കിങ്‌ട്രേയില്‍ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ വച്ച് 25 മിനിറ്റ് ബേക്ക് ചെയ്യുക. കേക്ക് പുറത്തെടുക്കുമ്പോള്‍ നനഞ്ഞപോലെ തോന്നും. വേവു പാകമായിരിക്കും. തണുത്ത ശേഷം മാത്രം മുറിക്കുക. ടേസ്റ്റി ഈസി പീസി ചോക്ലേറ്റ് കേക്ക് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News