തൃശൂര്‍ നഗരത്തില്‍ വഴിയോരത്ത് ഇരുചക്രവാഹനം കത്തിനശിച്ചു. കണ്ണംകുളങ്ങര സ്വദേശി മുഹമ്മദ് ഷിനാസ് എന്നയാളുടെ വാഹനമാണ് കത്തിയത്. വാഹനത്തില്‍ നിന്ന് പുകവരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തീ കണ്ടത്.
‘റോഡിലെ അഭ്യാസപ്രകടനങ്ങളും മത്സരയോട്ടവും നിര്‍ത്തിയാല്‍ നല്ലത്’, ആര്‍ക്കും വീഡിയോ എടുത്ത് അയക്കാം; ഉടന്‍ നടപടി
റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സരയോട്ടവും മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നിരവധി യാത്രക്കാരെയാണ് ബാധിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും മത്സരയോട്ടം തടയുന്നതിനും ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരില്‍ സംസ്ഥാനത്ത് രണ്ടാഴ്ച കാലയളവില്‍ നടത്താന്‍ തീരുമാനിച്ച കര്‍ശന പരിശോധന ആരംഭിച്ചിരിക്കുകയാണ്.
ഇത് വിജയകരമാക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തവും തേടിയിരിക്കുകയാണ് അധികൃതര്‍. നിയമലംഘനം നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ജനത്തിനും ഉടനടി കൈമാറാനുള്ള സൗകര്യം ഓരോ ജില്ലയിലും ഒരുക്കി. ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ മാരെ അറിയിക്കാനുള്ള സൗകര്യമാണ് സജ്ജമാക്കിയത്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ രൂപമാറ്റങ്ങള്‍, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം/മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര്യ ജീവിതത്തിനും, ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /്രൈഡവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകള്‍ കൂടി ഉള്‍പ്പെടുത്തുക.
Get real time update about this post categories directly on your device, subscribe now.