വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്നു

വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നു. കുറുമാത്തൂര്‍ തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കുറുമാത്തൂരിലാണ് സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായനിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ മറിഞ്ഞ് ബൈക്കിന് മേല്‍ വീണു; പിന്നിലിരുന്ന യുവാവ് മരിച്ചു

നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. 22 വയസായിരുന്നു. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.

പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നില്‍ സഞ്ചരിച്ച അര്‍ജുനന്റെ മേലാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ് യുവാവിന്റെ ജീവന്‍ നഷ്ടമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. രോഷാകുലരായ നാട്ടുകാര്‍ കോഴിക്കോട്- നടുവട്ടം റോഡ് ഉപരോധിക്കുകയാണ്. യാതൊരു മുന്‍കരതലുമില്ലാതെയാണ് പോസ്റ്റ് മാറ്റിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News