V K Sanoj: ആര്‍ എസ് എസും യുഡിഎഫും തമ്മിലുള്ള സഖ്യം ബലപ്പെടുകയാണ്; വി കെ സനോജ്

ആര്‍ എസ് എസും(RSS) യുഡിഎഫും(UDF) തമ്മിലുള്ള സഖ്യം ബലപ്പെടുകയാണെന്ന് വി കെ സനോജ്(V K Sanoj). കെ എന്‍ എ ഖാദറിന്റെ(K N A Khader) ആര്‍ എസ് എസ് വേദിയിലെ സാന്നിധ്യം അതാണ് വ്യക്തമാക്കുന്നത്. ജോ ജോസഫിനെയും മന്ത്രി വീണാ ജോര്‍ജിനെയും ലക്ഷ്യമിട്ട് നടന്ന വ്യാജ വീഡിയോ നിര്‍മ്മാണ സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും വ്യാജ വീഡിയോ നിര്‍മ്മിതി സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സേനയുമായി ബന്ധപ്പെട്ട് കൊണ്ട് വരുന്ന പരിഷ്‌കരണം രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് വി കെ സനോജ് പ്രതികരിച്ചു. അഗ്‌നിപഥ് വലീയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സ്ഥിരം തൊഴില്‍ സങ്കല്പം രാജ്യത്ത് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വപ്നക്ക് പിന്നില്‍ പി.സി ജോര്‍ജും ക്രൈം നന്ദകുമാറും; മുഖ്യമന്ത്രിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് സരിത

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിത രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്?ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്. സ്വപ്നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയാണെന്ന നിലപാട് വീണ്ടും സരിത ആവര്‍ത്തിച്ചു.

ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഇതുസംബന്ധിച്ച ഗൂഢാലോചന നടന്നത്. പി.സി ജോര്‍ജ്ജ്, സരിത്ത് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും സരിത പറഞ്ഞു. കേസിന്റെ വ്യാപ്തി വളരെ വലുതാണ്. കേസില്‍ സാമ്പത്തിക തിരിമറി നടന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര സംഘമുണ്ടെന്നും സരിത ആരോപിച്ചു.

തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ വന്‍ തിമിംഗലങ്ങളാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ലെന്നും സരിത പറഞ്ഞു. നേരത്തെ സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം സരിത ഉയര്‍ത്തിയിരുന്നു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം സ്വപ്ന സുരേഷ് ഉയര്‍ത്തിയതിന് പിന്നാലെയാണ് കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News