ധ്യാന്‍ ശ്രീനിവാസനും(Dhyan Sreenivasan) അജു വര്‍ഗീസും(Aju Vargheese) പ്രധാന കഥാപാത്രങ്ങളാകുന്ന ‘നദികളില്‍ സുന്ദരി യമുന’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍(Mohanlal). ഫെയ്‌സ്ബുക്ക് പേജിലാണ് താരം ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. വിജേഷ് പാനത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വിലാസ് കുമാറും സിമി മുരളിയും ചേര്‍ന്നാണ്.
Manju Warrier: തലയ്‌ക്കൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍; അജിത്ത് ചിത്രത്തില്‍ ജോയിന്‍ ചെയ്ത് മഞ്ജു വാര്യര്‍
അജിത്ത്(Ajith) നായകനായ എകെ 61ല്‍(AK 61) ജോയിന്‍ ചെയ്ത് നടി മഞ്ജു വാര്യര്‍(Manju warrier). മഞ്ജു വാര്യര്‍ എകെ 61ന്റെ ഭാഗമാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ മഞ്ജു അജിത്തിന്റെ നായികയായിരിക്കുമെന്നും സൂചനയുണ്ട്.
അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണ് എകെ 61. അസുരന്‍ എന്ന സിനിമയിലെ പച്ചൈമ്മാള്‍ എന്ന മഞ്ജു വാര്യര്‍ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മഞ്ജു വാര്യര്‍ തന്നെയാണ് ഈ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്. മാധവനൊപ്പം ഒരു ബോളിവുഡ് ചിത്രവും മഞ്ജു 2021ല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് പിന്നിലെ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രവുമാണ് എ.കെ 61. ഹൈസ്റ്റ് ത്രില്ലറായിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദിലാണ് ഒരുങ്ങുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.