ഒന്നര കിലോ കഞ്ചാവുമായി മറയൂരില്‍ യുവാവ് പിടിയില്‍

വിനോദ സഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍ക്കാനായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി മറയൂരില്‍ യുവാവ് പിടിയില്‍
തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും മറയൂരിലേക്ക് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തി വന്നിരുന്ന കാന്തല്ലൂര്‍ സ്വദേശി ആനന്ദ് (28) ആണ് പൊലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ അറസ്റ്റ്‌ചെയ്തത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

തിരുവനന്തപുരം കഴക്കൂട്ടത്ത് വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം കഴക്കൂട്ടത്ത് വന്‍ കഞ്ചാവ് വേട്ട.നൂറു കിലോയിലധികം കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയിലായി. മലയിന്‍കീഴ് സജീവ് (26), ചെങ്കചൂള സുബാഷ് (34), ബാലരാമപുരം കാവുവിള ഉണ്ണികൃഷ്ണന്‍ (33) , കരമന കൊല കേസ് പ്രതിയായസജീവ് എന്നിവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News