വയനാട് മേപ്പാടിയില്‍ വിനോദസഞ്ചാരികള്‍ പുഴയില്‍ വീണു; ഒരാളുടെ നില ഗുരുതരം

വയനാട് മേപ്പാടിയില്‍ വിനോദസഞ്ചാരികള്‍ പുഴയില്‍ വീണു. മേപ്പാടി എളമ്പിലേരി പുഴയിലാണ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. പുഴയില്‍ വീണ യുവതിയുടെ നില ഗുരുതരമാണ്. ഇരുവരെയും വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്നു

വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നു. കുറുമാത്തൂര്‍ തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കുറുമാത്തൂരിലാണ് സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായനിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News