ആരതി പ്രഭാകര്‍ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ്

ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ ഡോ. ആരതി പ്രഭാകറിനെ(Dr Arathi Prabhakara) തന്റെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിര്‍ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ശാസ്ത്ര സാങ്കേതിക നയ ഡയറക്ടറാകുന്ന ആദ്യ സ്ത്രീയും കുടിയേറ്റ വിഭാഗത്തില്‍നിന്നുള്ളയാളും വെളുത്തവംശജയല്ലാത്തവരുമാകും.

ഇലക്ട്രിക്കല്‍ എന്‍ജിനിയറും അപ്ലൈഡ് ഫിസിസിറ്റുമാണ് ഈ അറുപത്തിമൂന്നുകാരി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും യുഎസ് ട്രേഡ് പ്രതിനിധി കാതറീന്‍ ടായ്ക്കുംശേഷം ബൈഡന്‍ മന്ത്രിസഭയിലെത്തുന്ന മൂന്നാമത്തെ ഏഷ്യന്‍ വംശജയാകും. ഡല്‍ഹി സ്വദേശിയായ ആരതി മൂന്നാം വയസ്സിലാണ് കുടുംബത്തിനൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.

യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍

(UAE)യുഎഇയില്‍ 1621 പുതിയ (Covid)കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1665 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 17,187 പേരാണ് യുഎഇയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

24 മണിക്കൂറിനിടെ 325,016 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 933,688 പേര്‍ക്ക് യുഎഇയില്‍ രോഗം ബാധിച്ചിട്ടുണ്ട്. ആകെ 9,14,192 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 2309 ആയി. ഇതുവരെ യുഎഇയില്‍ മാത്രം 168 മില്യണ്‍ പിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത്.അതേസമയം സൗദിയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കവിഞ്ഞു. 10,082 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.55 ശതമാനമാണ് രോഗമുക്തി നിരക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News