ആലപ്പുഴ(Alappuzha) ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്നു കടത്തുന്ന ആലുവ കീഴ്മാട് സ്വദേശിയെ മണ്ണഞ്ചേരി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടകൂടി. കുട്ടമശേരി സൂര്യനഗര്‍ കോതേലിപ്പറമ്പ് സുധീഷാണ് (40) പിടിയിലായത്. ഇയാളില്‍ നിന്ന് 103 ഗ്രാം എംഡിഎംഎയും 1.56 കിലോ കഞ്ചാവും 385 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
നിരവധി ക്രിമിനല്‍ കേസ് പ്രതിയായ മാട്ടകണ്ണനെയും മറ്റ് അഞ്ചു പേരെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണഞ്ചേരി പോലീസും ചേര്‍ന്ന് എംഡിഎംഎയുമായി പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇവര്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നത് ആലുവാ സ്വദേശി സുധീഷ് ആണെന്ന് വെളിപ്പെടുത്തി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇയാളെ സൂര്യനഗര്‍ ഭാഗത്തുനിന്ന് പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.